Wednesday, February 6, 2013

BANTHIPPUR

 In September 2010...Nilambur,Chandrakantham Eco-Community Group conducted a nature camp.First day on September 11, forest walk,flora fauna study,was the programme.Second day early morning we went to Bathippur through Vazhikkadavu,Muthumala,Masinagudi.

The Bandipur Forest Reserve area is one of the better known tiger reserves in India, boasting of a tiger population almost 70. Spread over almost 900 square kilometers, the Project Tiger protected area is situated in the Chamrajanagar district of Karnataka. It lies just 80 kilometers from Mysore and about 220 kilometers from Bangalore, and you can drive down from either of the cities.The reserve in Bandipur stretches across the adjoining states of Tamil Nadu and Kerala, in places called Mudumalai and Wayanad respectively. Together, they form the biggest protected forest reserve in Southern India. It is also part of the protected Nilgiri Biosphere Reserve, where the world famous Silent Valley is located.
Located on the banks of the Kabini River, the Bandipur forest area is also home to many wild animals like the panther, bison, many species of deer, wild elephants, wild boar, jackal, etc.
The many streams feeding the Kabini and other watering holes dotting the landscape provide adequate feeding grounds to all residents in the forest reserve. You can spot many varieties of rare birds in the forests of Bandipur like robins, jungle fowl, partridges, peacocks and peahens, pigeons and different birds of prey.
Sandalwood (something that the region is very famous for), rosewood, and teak tress provide a natural habitat for different wildlife and the vegetations provides natural cover for these species. There are many reptiles that are native to the tropics like King Cobras, Vipers, Adders, and Rat Snakes, apart from many types of lizards and chameleons that thrive in Bandipur.You can go on a safari in the forest early in the morning during dawn or at dusk, when many animals come out to the watering holes to quench their thirst. Jeeps will be available for safaris or you can take the tour bus run by the forest department's office. Private vehicles are restricted within the protected region.Many forest lodges, resorts and hotels provide accommodation options through which tourists can enjoy nature at its best.
There are plenty of places to visit nearby like the Gopalaswamy Beta temple and the Kabini dam.If your idea of a perfect vacation is to spend some time among the wildlife in the chilly silence of the forest, then Bandipur in Karnataka is the right place for you to be!

               

banthippur forest

masinagudi

Add caption

Chandrakantham Mahagony Forest
ബന്ദിപ്പൂര്‍ കാട്. പേര് കേള്‍ക്കുമ്പോള്‍ പണ്ടു നാടും കാടും വിറപ്പിച്ച വീരപ്പനെയാണ് ഓര്‍മ്മവരുകയെങ്കിലും ഇപ്പോള്‍ പേടിയ്ക്കാന്‍ ബന്ദിപ്പൂരില്‍ വീരപ്പനില്ലല്ലോ. പക്ഷേ തനി കാടന്മാരായ പറ്റുപലരുമുണ്ടിവിടെ. കടുവ, പുള്ളിപ്പുലി, കാട്ടുപോത്ത്, കാട്ടാന അങ്ങനെ ചെറുതും വലുതുമായി പലരും. ഇന്ത്യയിലെ ടൈഗര്‍ റിസര്‍വ്വ് ഫോറസ്റ്റുകളില്‍ ഒന്നാണ് 900 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന ബന്ദിപ്പൂര്‍ കാട്. എഴുപതോളം കടുവകള്‍ ഈ കാട്ടിലുണ്ടെന്നാണ് സമീപകാല കണക്കെടുപ്പു ഫലങ്ങള്‍. കര്‍ണാടകത്തിലെ ചാമരാജ് നഗര്‍ ജില്ലയിലാണ് ബന്ദിപ്പൂര്‍ കാട്. മൈസൂരില്‍ നിന്നും ഇവിടേയ്ക്ക് 80കിലോമീറ്ററാണ് ദൂരം, ബാംഗ്ലൂരില്‍ നിന്നാവട്ടെ 220 കിലോമീറ്റര്‍ സഞ്ചരിയ്ക്കണം. കേരളത്തില്‍ നിന്നാണെങ്കിലും വയനാട് വഴിയും മറ്റും ഇവിടെയെത്തുക എളുപ്പമാണ്.

കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും കേരളത്തിലുമായിട്ടാണ് ബന്ദിപ്പൂര്‍ കാട് പരന്നുകിടക്കുന്നത്. തമിഴ്‌നാട്ടിലെ മുതുമലൈയിലും കേരളത്തിലെ വയനാട്ടിലുമായിട്ടാണ് കാടിന്റെ കിടപ്പ്. സൈലന്റ് വാലി ഉള്‍പ്പെടുന്ന നീലഗിരി ബയോസ്ഫ്യര്‍ റിസര്‍വ്വിന്റെ ഭാഗംകൂടിയാണ് ബന്ദിപ്പൂര്‍ കാട്. കബനി നദിയുടെ തീരത്തുകിടക്കുന്ന കാട്ടില്‍ കടുവകളെക്കൂടാതെ, പുള്ളിപ്പുലി, കാട്ടുപോത്ത്, പലതരം മാനുകള്‍, ആന, പന്നി, കുറുനരി തുടങ്ങി പല ജീവിവര്‍ഗങ്ങളുമുണ്ട്. അപൂര്‍വ്വയിനം പക്ഷികളും സസ്യങ്ങളുമുണ്ട് ഇവിടെ. മയില്‍ക്കൂട്ടങ്ങളെ ഇവിടെ ധാരാളമായി കാണാന്‍കഴിയും. കാടിനുള്ളില്‍ കബനിയില്‍ ഒഴുകിച്ചേരുന്ന ഒട്ടേറെ അരുവികളും ചെറുതോടുകളുമുണ്ട്.

കാട്ടിനകത്തുകൂടിയുള്ള സഫാരിയാണ് ഇവിടത്തെ പ്രധാന വിനോദം. അതിരാവിലെ കാടിനകത്തുകൂടി യാത്രചെയ്താല്‍ പലതരം മൃഗങ്ങളെയും നേരില്‍ക്കാണാം. സഫാരിയ്ക്കായി ജീപ്പുകളും ടൂര്‍ ബസുകളുമുണ്ട്. വനംവകുപ്പ് ഓഫീസില്‍ ഇവ ലഭിയ്ക്കാനുള്ള സൗകര്യങ്ങളുണ്ട്. സ്വന്തം വാഹനത്തില്‍ കാടുകാണാന്‍ പോയ്ക്കളയാം എന്ന് വിചാരിയ്ക്കരുത്. സംരക്ഷിതവനമാണ് ഒറ്റയ്ക്ക് പോയി കാടുകാണല്‍ ഇവിടെ നടക്കില്ല. തലേദിവസം തന്നെ വന്ന് ക്യാമ്പ് ചെയ്താല്‍ മാത്രമേ ഇവിടെ അതിരാവിലെ സഫാരിയ്ക്ക് പോകാന്‍ കഴിയൂ. ബന്ദിപ്പൂരിലും പരസരത്തുമായി താമസിക്കാന്‍ നല്ല സൗകര്യങ്ങളുള്ള റിസോര്‍ട്ടുകളും ഹോട്ടലുകളുമെല്ലാമുണ്ട്. കാടുകാണലിനൊപ്പം തന്നെ ഗോപാലസ്വാമി ബെട്ട, കബിനി ഡാം എന്നിവയും കാണാം.

No comments:

Post a Comment