Wednesday, February 6, 2013

KOLLUR

                                      On  2010 Januvary 23 &24 A group of teachers inclding my family visited Kollur,Subrahmanyam,Murudeswara,Uduppi,and Kudajaadri.From Shornur we started the journey in the Train.
Kollur is a tiny village in the Kundapur Taluq of Karnataka that is a special destination for pilgrims from all over the country.Its scenic location against the background of the Western Ghats, on the banks of the perennial Sauparnika River, adds to the serene atmosphere of this famous temple town. This is the site of the famous Mookambika Temple, which is said to have been created by Lord Parashurama.
History 
The Mookambika Temple is one of the busiest religious centers in the country and it is an important seat of Shakti worship. The Goddess Parvati is said to have killed an Asura called Mookasura here, hence the name Mookambika.

The beautiful metal idol of Devi Mookambika  was installed by Sri Adi Shankara. It is said that the Devi appeared before him and he requested that She follow him to Kerala where he wanted her to reside, so that he could worship her regularly. The Goddess agreed to follow him, but put forth a condition he should not look back to check if She was following him.

When Adi Shankara reached this place, the anklets on the foot of the Devi stopped tinkling, he looked back, and the goddess refused to follow him further as per the condition. He had the metal image of the Devi installed in the Kollur Temple, behind the Jyotirlinga.

The Arishna Gundi Waterfalls located deep within the jungle, is a popular tourist spot here. The sunlight falling on the cascade makes it look a bright yellow/orange. This gives it the name Arishna (Turmeric Yellow).

The Kodachadri Hill Range is yet another destination - the place where Sri Adi Shankara had the first Darshan of the Devi. It is frequented by trekking enthusiasts. A special time to visit this temple town would be during the Navaratri or Dussera, when the nine nights dedicated to the female trinity are celebrated in a grand manner.

Kollur is a part of a wildlife reserve, as the Mookambika Wildlife Sanctuary is one of the lesser known natural reserves. It is aided by the World Wildlife Fund (WWF). Kollur is a place of picturesque beauty that houses breathtaking vistas of valleys and hills and waterways. The temple and the setting will make your visit to Kollur an unforgettable experience.




My daughter Ambili  in Murudeswara

വിദ്യാദേവതയെ ആരാധിയ്ക്കുന്നവരുടെയെല്ലാം ഇഷ്ടസ്ഥലമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, കുടജാദ്രിയുടെ വിശുദ്ധിയുമായി ഒഴുകിയെത്തുന്ന സൗപര്‍ണിക നദിയുടെ കരയില്‍ വാഴുന്ന മൂകാംബിക ദേവിയെ നേരില്‍ തൊഴാന്‍ കഴിയുകയെന്നത് ജന്മസൗഭാഗ്യമായിട്ടാണ് ഭക്തര്‍ കരുതുന്നത്.  വല്ലാത്തൊരു ചൈതന്യമുണ്ട് കര്‍ണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയില്‍ സ്ഥിതിചെയ്യുന്ന കൊല്ലൂര്‍ എന്ന ഈ ക്ഷേത്രനഗരത്തിന്.
 സരസ്വതീ ഭക്തര്‍ക്കൊപ്പം പ്രകൃതിസ്‌നേഹികളായ സഞ്ചാരികളും എത്തുന്നുവെന്നതാണ് കൊല്ലൂരിന്റെ പ്രത്യേകത. പരശുരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നും അതല്ല ആദിശങ്കരനാണ് പ്രതിഷ്ഠ നടത്തിയതെന്നും കഥകളുണ്ട്. എന്തായാലും ശങ്കരാചാര്യരുടെ കഥയ്ക്കാണ് കൂടുതല്‍ പ്രചാരമുള്ളത്.
 ചരിത്രത്തിലൂടെ
രാജ്യത്ത് ശക്തി ആരാധന നടക്കുന്ന പ്രമുഖ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് മൂകാംബിക ക്ഷേത്രം. മൂകാസുരനെന്ന അസുരനെ ദേവി ഇവിടെവച്ചാണ് വധിച്ചതെന്നും അതിനാലാണ് മൂകാംബികയെന്ന പേരുവന്നതെന്നുമാണ് കഥകള്‍. ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ജ്യോതിര്‍ലിംഗമാണ് പ്രതിഷ്ഠ. സ്വര്‍ണരേഖയെന്ന് പറയുന്ന സ്വര്‍ണവര്‍ണത്തിലുള്ള ഒരു രേഖ ജ്യോതിര്‍ലിംഗത്തിലുണ്ട്. ഈ രേഖ ലിംഗത്തെ രണ്ടായി പകുക്കുകയാണ്. ഈ രണ്ടു ഭാഗങ്ങളില്‍ ചെറിയ ഭാഗം ത്രിമൂര്‍ത്തി ശക്തിയുള്ളതും വലിയ ഭാഗം സൃഷ്ടിയുടെ അടിസ്ഥാനായ സരസ്വതി, പാര്‍വ്വതി, ലക്ഷ്മീ എന്നീ ദേവതാ സങ്കല്‍പ്പങ്ങളുമാണ്.

ഈ ജ്യോതിര്‍ലിംഗത്തിന് പിന്നിലായിട്ടാണ് ദേവി മൂകാംബികയുടെ ലോഹവിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.  കുടജാദ്രിയില്‍ തപസുചെയ്ത ശങ്കരന് മുന്നില്‍ ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ പിന്തുടര്‍ന്ന് കേരളത്തിലേയ്ക്ക വരാന്‍ ശങ്കരന്‍ ദേവിയെ ക്ഷണിച്ചു. കേരളത്തില്‍ എത്തിച്ച് അവിടെ ദേവിയെ കുടിയിരുത്തുകയായിരുന്നു ശങ്കരന്റെ ഉദ്ദേശം. ശങ്കരന്റെ ഇംഗിതം അംഗീകരിച്ച ദേവി ഒരു നിബന്ധന വച്ചു. താന്‍ പിന്നാലെ നടക്കുമെന്നും എന്നാല്‍ പിന്നില്‍ത്തന്നെയുണ്ടോയെന്നറിയാന്‍ ശങ്കരന്‍ തിരിഞ്ഞുനോക്കരുതെന്നുമായിരുന്നു നിബന്ധന, അഥവാ നോക്കിയാല്‍ ആ സ്ഥലത്ത് താന്‍ ഇരിപ്പുറപ്പിയ്ക്കുമെന്നും ദേവി പറഞ്ഞു.ഈ വ്യവസ്ഥ അംഗീകരിച്ച് ശങ്കരന്‍ മുമ്പിലായി നടന്നു. പിന്നില്‍ നടക്കുന്ന ദേവിയുടെ പാദസരത്തിന്റെ കിലുക്കമാണ് ദേവിയൊപ്പമുണ്ടെന്ന് ശങ്കരന് ഉറപ്പ് നല്‍കിക്കൊണ്ടിരുന്നത്. കുറച്ചുകഴിഞ്ഞപ്പോള്‍ പാദസരക്കിലുക്കം കേള്‍ക്കാതായി ദേവി പിന്നിലുണ്ടോയെന്നറിയാന്‍ തിടുക്കമായ ശങ്കരന്‍ നിബന്ധന ലംഘിച്ച് തിരിഞ്ഞുനോക്കി. ഇതോടെ ദേവി നേരത്തേ പറഞ്ഞതുപ്രകാരം ആ സ്ഥലത്ത് കുടിയിരിയ്ക്കുകയായിരുന്നുവത്രേ. ഈ സ്ഥലമാണ് കൊല്ലൂരിലെ മൂകാംബികാ സന്നിധിയെന്നാണ് വിശ്വാസം. ചതുര്‍ബാഹുവായ ദേവീരൂപമാണ് ഇവിടുത്തേത്.
മറ്റ് കാഴ്ചകള്‍
അപൂര്‍വ്വമായ പ്രകൃതിഭംഗിയാല്‍ ഇത്രയും സുന്ദരമായ ഒരു ക്ഷേത്രം ഇന്ത്യയില്‍ മറ്റൊന്നുണ്ടോയെന്നുതന്നെ സംശയമാണ്. പല പ്രശസ്ത ക്ഷേത്രങ്ങളിലും ലഭിയ്ക്കാത്ത വല്ലാത്തൊരു ഏകാന്തതയും ശാന്തതയും കൊല്ലൂരില്‍ അനുഭവിയ്ക്കാന്‍ കഴിയും. നൂറ്റിയെട്ട് ശക്തിപീഠങ്ങളില്‍ വിശേഷസ്ഥാനമാണ് കൊല്ലൂര്‍ മൂകാംബികയ്ക്ക് നല്‍കുന്നത്. സിദ്ധി ക്ഷേത്രമായതിനാല്‍ ദേവിയുടെ മുന്നില്‍ നിന്നും പ്രാര്‍ത്ഥിയ്ക്കുന്ന കാര്യങ്ങള്‍ നടക്കുമെന്നാണ് വിശ്വാസം. ഇവിടെ എഴുത്തിനിരുത്തുന്ന കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നതങ്ങളിലെത്തുമെന്നും, ആദ്യത്തെ കലോപാസന ഇവിടെ നടത്തുന്ന കലാകാരന്മാര്‍ നൈപുണ്യം കൈവരിയ്ക്കുമെന്നുമെല്ലാം വിശ്വസിക്കപ്പെടുന്നു.

അരിഷ്ണ ഗുണ്ടി വെള്ളച്ചാട്ടം, സര്‍വ്വജ്ഞപീഠമുള്ള കുടജാദ്രി, മൂകാംബിക വന്യജീവി സങ്കേതം തുടങ്ങി ഒട്ടേറെ ആകര്‍ഷണ ഘടകങ്ങളുണ്ട് കൊല്ലൂരില്‍. മൂകാംബിക ദര്‍ശനത്തിനൊപ്പം ഇതെല്ലാം കാണുകയും ചെയ്യാം.

BANTHIPPUR

 In September 2010...Nilambur,Chandrakantham Eco-Community Group conducted a nature camp.First day on September 11, forest walk,flora fauna study,was the programme.Second day early morning we went to Bathippur through Vazhikkadavu,Muthumala,Masinagudi.

The Bandipur Forest Reserve area is one of the better known tiger reserves in India, boasting of a tiger population almost 70. Spread over almost 900 square kilometers, the Project Tiger protected area is situated in the Chamrajanagar district of Karnataka. It lies just 80 kilometers from Mysore and about 220 kilometers from Bangalore, and you can drive down from either of the cities.The reserve in Bandipur stretches across the adjoining states of Tamil Nadu and Kerala, in places called Mudumalai and Wayanad respectively. Together, they form the biggest protected forest reserve in Southern India. It is also part of the protected Nilgiri Biosphere Reserve, where the world famous Silent Valley is located.
Located on the banks of the Kabini River, the Bandipur forest area is also home to many wild animals like the panther, bison, many species of deer, wild elephants, wild boar, jackal, etc.
The many streams feeding the Kabini and other watering holes dotting the landscape provide adequate feeding grounds to all residents in the forest reserve. You can spot many varieties of rare birds in the forests of Bandipur like robins, jungle fowl, partridges, peacocks and peahens, pigeons and different birds of prey.
Sandalwood (something that the region is very famous for), rosewood, and teak tress provide a natural habitat for different wildlife and the vegetations provides natural cover for these species. There are many reptiles that are native to the tropics like King Cobras, Vipers, Adders, and Rat Snakes, apart from many types of lizards and chameleons that thrive in Bandipur.You can go on a safari in the forest early in the morning during dawn or at dusk, when many animals come out to the watering holes to quench their thirst. Jeeps will be available for safaris or you can take the tour bus run by the forest department's office. Private vehicles are restricted within the protected region.Many forest lodges, resorts and hotels provide accommodation options through which tourists can enjoy nature at its best.
There are plenty of places to visit nearby like the Gopalaswamy Beta temple and the Kabini dam.If your idea of a perfect vacation is to spend some time among the wildlife in the chilly silence of the forest, then Bandipur in Karnataka is the right place for you to be!

               

banthippur forest

masinagudi

Add caption

Chandrakantham Mahagony Forest
ബന്ദിപ്പൂര്‍ കാട്. പേര് കേള്‍ക്കുമ്പോള്‍ പണ്ടു നാടും കാടും വിറപ്പിച്ച വീരപ്പനെയാണ് ഓര്‍മ്മവരുകയെങ്കിലും ഇപ്പോള്‍ പേടിയ്ക്കാന്‍ ബന്ദിപ്പൂരില്‍ വീരപ്പനില്ലല്ലോ. പക്ഷേ തനി കാടന്മാരായ പറ്റുപലരുമുണ്ടിവിടെ. കടുവ, പുള്ളിപ്പുലി, കാട്ടുപോത്ത്, കാട്ടാന അങ്ങനെ ചെറുതും വലുതുമായി പലരും. ഇന്ത്യയിലെ ടൈഗര്‍ റിസര്‍വ്വ് ഫോറസ്റ്റുകളില്‍ ഒന്നാണ് 900 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന ബന്ദിപ്പൂര്‍ കാട്. എഴുപതോളം കടുവകള്‍ ഈ കാട്ടിലുണ്ടെന്നാണ് സമീപകാല കണക്കെടുപ്പു ഫലങ്ങള്‍. കര്‍ണാടകത്തിലെ ചാമരാജ് നഗര്‍ ജില്ലയിലാണ് ബന്ദിപ്പൂര്‍ കാട്. മൈസൂരില്‍ നിന്നും ഇവിടേയ്ക്ക് 80കിലോമീറ്ററാണ് ദൂരം, ബാംഗ്ലൂരില്‍ നിന്നാവട്ടെ 220 കിലോമീറ്റര്‍ സഞ്ചരിയ്ക്കണം. കേരളത്തില്‍ നിന്നാണെങ്കിലും വയനാട് വഴിയും മറ്റും ഇവിടെയെത്തുക എളുപ്പമാണ്.

കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും കേരളത്തിലുമായിട്ടാണ് ബന്ദിപ്പൂര്‍ കാട് പരന്നുകിടക്കുന്നത്. തമിഴ്‌നാട്ടിലെ മുതുമലൈയിലും കേരളത്തിലെ വയനാട്ടിലുമായിട്ടാണ് കാടിന്റെ കിടപ്പ്. സൈലന്റ് വാലി ഉള്‍പ്പെടുന്ന നീലഗിരി ബയോസ്ഫ്യര്‍ റിസര്‍വ്വിന്റെ ഭാഗംകൂടിയാണ് ബന്ദിപ്പൂര്‍ കാട്. കബനി നദിയുടെ തീരത്തുകിടക്കുന്ന കാട്ടില്‍ കടുവകളെക്കൂടാതെ, പുള്ളിപ്പുലി, കാട്ടുപോത്ത്, പലതരം മാനുകള്‍, ആന, പന്നി, കുറുനരി തുടങ്ങി പല ജീവിവര്‍ഗങ്ങളുമുണ്ട്. അപൂര്‍വ്വയിനം പക്ഷികളും സസ്യങ്ങളുമുണ്ട് ഇവിടെ. മയില്‍ക്കൂട്ടങ്ങളെ ഇവിടെ ധാരാളമായി കാണാന്‍കഴിയും. കാടിനുള്ളില്‍ കബനിയില്‍ ഒഴുകിച്ചേരുന്ന ഒട്ടേറെ അരുവികളും ചെറുതോടുകളുമുണ്ട്.

കാട്ടിനകത്തുകൂടിയുള്ള സഫാരിയാണ് ഇവിടത്തെ പ്രധാന വിനോദം. അതിരാവിലെ കാടിനകത്തുകൂടി യാത്രചെയ്താല്‍ പലതരം മൃഗങ്ങളെയും നേരില്‍ക്കാണാം. സഫാരിയ്ക്കായി ജീപ്പുകളും ടൂര്‍ ബസുകളുമുണ്ട്. വനംവകുപ്പ് ഓഫീസില്‍ ഇവ ലഭിയ്ക്കാനുള്ള സൗകര്യങ്ങളുണ്ട്. സ്വന്തം വാഹനത്തില്‍ കാടുകാണാന്‍ പോയ്ക്കളയാം എന്ന് വിചാരിയ്ക്കരുത്. സംരക്ഷിതവനമാണ് ഒറ്റയ്ക്ക് പോയി കാടുകാണല്‍ ഇവിടെ നടക്കില്ല. തലേദിവസം തന്നെ വന്ന് ക്യാമ്പ് ചെയ്താല്‍ മാത്രമേ ഇവിടെ അതിരാവിലെ സഫാരിയ്ക്ക് പോകാന്‍ കഴിയൂ. ബന്ദിപ്പൂരിലും പരസരത്തുമായി താമസിക്കാന്‍ നല്ല സൗകര്യങ്ങളുള്ള റിസോര്‍ട്ടുകളും ഹോട്ടലുകളുമെല്ലാമുണ്ട്. കാടുകാണലിനൊപ്പം തന്നെ ഗോപാലസ്വാമി ബെട്ട, കബിനി ഡാം എന്നിവയും കാണാം.